Europe
ലണ്ടൻ: യുകെയിലെ മലയാളികളെ ദൃശ്യശ്രാവ്യ സംഗീത വിസ്മയത്തിൽ ആറാടിക്കുവാൻ ഒരുങ്ങി ലണ്ടനിലെ ചരിത്ര പ്രസിദ്ധമായ ഓവോ അരീന. മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലും വാനമ്പാടി കെ.എസ്. ചിത്രയും ഉൾപ്പടെ വൻ താരനിര പരിപാടിയിൽ അണിനിരക്കും.
ബ്രിട്ടനിലെ ഏറ്റവും പ്രശ്തമായ വെംബ്ലിയിലെ ഓവോ അരീനയിൽ ശനിയാഴ്ച വൈകുന്നേരം 5.30 മുതൽ അരങ്ങേറുന്ന "മോഹൻലാൽ ലൈവ് ബീയോണ്ട് ദി സ്ക്രീൻ സ്റ്റേജ് ഷോ'യെ വരവേൽക്കാൻ ഒരുങ്ങി നിൽക്കുകയാണ് യുകെ മലയാളികൾ.
അഞ്ചര മണിക്കൂർ നീണ്ടുനിൽക്കുന്ന നോൺ സ്റ്റോപ്പ് സ്റ്റേജ് ഷോയിൽ മോഹനലാലിനെയും ചിത്രയെയും കൂടാതെ മലയാളത്തിന്റെ പ്രിയ താരങ്ങളായ ഷൈൻ ടോം ചാക്കോ, കലാഭവൻ ഷാജോൺ, ധ്യാൻ ശ്രീനിവാസൻ എന്നിവരും ഗായകരായ വിധു പ്രതാപ്, അഞ്ജു ജോസഫ് എന്നിവരും അണിനിരക്കും.
പ്രശസ്ത നർത്തകരായ റംസാൻ മുഹമ്മദ്, സാനിയ അയ്യപ്പൻ എന്നിവരുടെ നൃത്തചുവടുകളും വേദിയെ അവിസ്മരണീയമാക്കും. വയലിനിസ്റ്റ് മനോജ് ജോർജിന്റെ വയലിൻ ഫ്യൂഷനും ഷോയ്ക്ക് മാറ്റ് കൂട്ടും.
എൻ.വി. അജിത്തിന്റെ സംവിധാനത്തിൽ നടക്കുന്ന മെഗാ ഷോയുടെ അവതാരകനായി എത്തുന്നത് ജീവ ജോസഫ് ആണ്. പരിപാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റിനും താഴെയുള്ള വെബ്സൈറ്റുകൾ സന്ദർശിക്കുക.
NRI
ജുബൈൽ: നവയുഗം സാംസ്കാരികവേദി ഇആർ ഇവെന്റുമായി സഹകരിച്ചു നവംബർ 21ന് ദമാമിൽ കെ.എസ്. ചിത്ര നയിക്കുന്ന റിഥം 2025 ട്യൂൺസ് ഓഫ് ഇന്ത്യ എന്ന മെഗാ ജുബൈൽ ലോൻജിംഗ് പ്രോഗ്രാം അരങ്ങേറി.
ജുബൈൽ റീഗൽ റസ്റ്ററന്റ് ഹാളിൽ നടന്ന റിഥം 2025 ട്യൂൺസ് ഓഫ് ഇന്ത്യ പ്രോഗ്രാം ജുബൈൽ ലോഞ്ചിംഗ്, നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ജമാൽ വില്യാപ്പള്ളി, പ്രോഗ്രാം കമ്മിറ്റി വൈസ് ചെയർമാൻ ശ്രീകുമാർ വെള്ളല്ലൂർ, ജനറൽ കൺവീനർ മുഹമ്മദ് ഷിബു, നവയുഗം ജുബൈൽ ഭാരവാഹികളായ മനോജ്, എസ്.ടി. ഷിബു, കുടുംബവേദി പ്രസിഡന്റ് അരുൺ ചാത്തന്നൂർ, ഗൾഫ് ഏഷ്യൻ ഹോസ്പിറ്റൽ ദമാം ക്ലിനിക്ക് മാനേജർ ജുനൈദ്, അറേബ്യൻ റോക്സ്റ്റാർ പ്രതിനിധി സതീഷ് എന്നിവർ ചേർന്ന് നിർവഹിച്ചു.
സിൽവർ കാറ്റഗറി ടിക്കറ്റ് ലോഞ്ചിംഗ് ദമ്മാം മേഖല സെക്രട്ടറി ഗോപകുമാർ, മുൻ ഇന്ത്യൻ സ്കൂൾ ചെയർമാൻ നൗഷാദ്, സംഗീത അധ്യാപികമാരായ ദിവ്യ, മീനു, നവയുഗം ജുബൈൽ പ്രതിനിധി ദിനദേവ്, തൻസ്വ പ്രതിനിധി സുരേഷ് ഭാരതി, ബിജുകുമാർ എന്നിവർ ചേർന്ന് നിർവഹിച്ചു.
ഗോൾഡ് കാറ്റഗറി ടിക്കറ്റ് ലോഞ്ചിംഗ് നവയുഗം ദല്ല മേഖല സെക്രട്ടറി നിസ്സാം കൊല്ലം, സാബു വർക്കല, ഒഐസിസി ഭാരവാഹി ശിഹാബ് കായംകുളം, നവയുഗം കേന്ദ്രകമ്മിറ്റിയംഗം ജാബിർ, വോയിസ് ഓഫ് ജുബൈൽ പ്രതിനിധി ബെൻസർ, റീഗൽ പ്രതിനിധി ലതാരാജൻ, മാധ്യമം പ്രതിനിധി ശിഹാബ്, നിഷ ഓച്ചിറ എന്നിവർ ചേർന്ന് നിർവഹിച്ചു.